---
title: "കണ്ണൂർ ദസറക്ക് തിരിതെളിഞ്ഞു"
english_title: "kannur dasara"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/153968/kannur dasara"
published_at: "2023-10-15T21:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652c11b9436cd_Untitled-2-web.jpg"
keywords: []
---

# കണ്ണൂർ ദസറക്ക് തിരിതെളിഞ്ഞു

> **Lead Summary:** കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷന്റെ ദസറ 20 23 ന്ന് പ്രൗഡഗംഭീരമായ സദസ്സിൽ ആയിരങ്ങളെ സാക്ഷി നിർത്തി ഒമ്പത് രാവുകളെ പകലാക്കി മാറ്റുന്ന രണ്ടാo ദസറ കലക്ട്രേറ്റ് മൈതാനിയിലെ പടുകൂറ്റൻ സ്റ്റേജിൽ മേയർ അഡ്വ: ടി.ഒ.മോഹനന്റെ അദ്ധ്യക്ഷതയിൽ ബഹു. കണ്ണൂർ എം പി . സുധാകരൻ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.

## Article Content

കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷന്റെ ദസറ 20 23 ന്ന് പ്രൗഡഗംഭീരമായ സദസ്സിൽ ആയിരങ്ങളെ സാക്ഷി നിർത്തി ഒമ്പത് രാവുകളെ പകലാക്കി മാറ്റുന്ന രണ്ടാo ദസറ കലക്ട്രേറ്റ് മൈതാനിയിലെ പടുകൂറ്റൻ സ്റ്റേജിൽ മേയർ അഡ്വ: ടി.ഒ.മോഹനന്റെ അദ്ധ്യക്ഷതയിൽ ബഹു. കണ്ണൂർ എം പി . സുധാകരൻ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.

എല്ലാ വിഭാഗങ്ങളിലെ ജനങ്ങളേയും ഒരു കുടക്കീഴിൽ കൊണ്ട് വന്ന് സ്നേഹം എന്താണെന്ന് ദ സറയിലൂടെ പ്രാവർത്തീകമാക്കാൻ കോർപ്പറേഷൻ ഒരു പാട് വിയർപ്പൊഴുക്കി യെന്നും, നിറയട്ടെ നിറങ്ങൾ, മറയട്ടെ മാലിന്യ മെന്നുളള ഇത്തരം സന്ദേഹങ്ങൾ ഹൃദയത്തിൽ സൂക്ഷിക്കാനാവട്ടെ എന്ന് ഉൽഘാടന പ്രസംഗത്തിൽ എo പി പറഞ്ഞു. പ്രശസ്ത ചെറുകഥാകൃത്ത് ടി.പത്മനാഭൻ നിറങ്ങളുടെ ആഘോഷത്തിന്ന്തിരി കൊളുത്തുകയും ചെയ്തു. കുട്ടിക്കാലത്തെ കണ്ണൂർ ദസറയെന്ന നവ മി യുടെയും , കോവിലുകളുടെയും കഥ കഥാകൃത്ത് അയവിറക്കി. ചടങ്ങിൽ എം . എൽ, എ മാരായ കടന്നപ്പള്ളി രാമചന്ദ്രൻ , സജീവ് ജോസഫ് , കലക്ടർ ചന്ദ്രശേഖരൻ , അഡ്വ. റഷീദ് കവ്വായി , അഡ്വ: കരീം ചേലേരി, പ്രകാശൻ മാസ്റ്റർ, സി പി .സന്തോഷ്, മനോജ്, സുമാ ബാലകൃഷ്ണൻ , പി. ഇന്ദിര,, എം പി, രാജേഷ്, സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ, മുസ്ലീഹ് മഠത്തിൽ, ടി. രവീന്ദ്രൻ , സി. രവീന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ചിരിയുടെ മാലപ്പടക്കത്തിന്ന് പൂത്തിരി കത്തിച്ചു കൊണ്ട് നർമ്മ ഭാഷണത്തിൽ വേദിയെ കൈയ്യിലെടുത്ത് കൊണ്ട് രമേഷ് പിഷാരടി വേദിയെ ധന്യമാക്കി. തുടർന്ന് സോമേശ്വരി പള്ളിക്കുന്ന് ടീമിന്റെ തിരുവാതിരയും , ആവണി രാഗേഷിന്റെ കുച്ചുപിടിയും , ആൽമരം മ്യൂസിക്ക് ബാൻഡിന്റെ സംഗീത നിശയും ഒന്നാം ദിനദസറ കെങ്കേമമാക്കി. കണ്ണൂർ പോലീസ് സ്റ്റേഷനിലെ എ, എസ് ഐ സുജിത്ത് രചിച്ച സ്വാഗത ഗാനം കോർപ്പറേഷൻ കൗൺസിലർമാരും , സ്റ്റാഫഗങ്ങളും ചേർന്ന് പാടിയാണ് ഉൽഘാടനത്തിന് തുടക്കം കുറിച്ചത്. ഡെപ്യൂട്ടി മേയർ ഷബീന ടീച്ചർ സ്വാഗതവും . സുരേഷ് ബാബു എളയാവൂർ നന്ദിയും പറഞ്ഞു.

കഥാകൃത്ത് ടി. പത്മനാഭൻ ,എം പി, കെ.സുധാകരൻ, സജീജോസഫ് , രമേഷ് പിഷാരടി, കലക്ടർ ചന്ദ്രശേഖൻ എന്നിവർക്ക് വേദിയിൽ വെച്ച് മേയർ ഗാന്ധിജിയുടെ രൂപകൽപന ചെയ്ത ഉപഹാര സമർപ്പണവും നടന്നു. കൃഷ്ണാ ജ്വൽ സ് ഉടമ സി രവീന്ദ്രനാഥ് എം പി ക്ക് സെപ്ഷ്യൽ പുരസ്ക്കാരവും സമർപ്പിച്ചു. മാലിന്യ മുക്തനവകേരളത്തിനായി മേയർ ചൊല്ലിക്കൊടുത്ത പ്രതിഞ്ജ വാചകം ആയിരങ്ങൾ ഏറ്റുചൊല്ലുകയും ചെയ്തു.****

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/153968/kannur dasara)